ന്യൂഡൽഹി: പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയ്ക്ക് കേരളം പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം. അതേസമയം, സംസ്ഥാന മന്ത്രിമാർക്ക് വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വിദേശത്തുനിന്നു സംഭാവനകൾ നൽകുന്നതിൽ തടസ്സമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Post Your Comments