Latest NewsIndia

കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം: കിസാന്‍ ജനതാ

പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് കിസാന്‍ ജനത. പ്രസിഡണ്ട് അയത്തില്‍ അപ്പുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിസാന്‍ ജനത സംസ്ഥാന കമ്മിറ്റിയാണ് സംസ്ഥാന സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡണ്ട് എന്‍എം നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോയ് ബി തച്ചേരി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസംബര്‍ 15 മുതല്‍ 30 വരെയുള്ള തീയതികളില്‍ എല്ലാ ജില്ലാ കമ്മിറ്റികളും വിളിച്ചു കൂട്ടുവാനും സംഘടനയുടെ പ്രവര്‍ത്തനം ശ്കതിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

shortlink

Post Your Comments


Back to top button