ന്യൂഡല്‍ഹി: വിവാദ വ്യവസായി മെഹുല്‍ ചൊക്സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കോടികളുടെ ബാങ്ക് വായ്പ എടുത്ത് മുങ്ങിയ ചോക്സ് ഇപ്പോള്‍ ആന്റിഗ്വോയില് അഭയം പ്രാപിച്ചിരിക്കുകയാണ്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോളിന്റെ നടപടി ചോക്സിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആന്റിഗ്വോയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ചോക്സിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ അവശ്യം ആന്റിഗ്വ സ്വീകരിച്ചിരുന്നില്ല. ഇന്ത്യന്‍ ഏജന്‍സികള്‍ ക്ലിയറന്‍സ് നല്‍കിയതിന് ശേഷമാണ് തങ്ങള്‍ ചോക്സിക്ക് പൗരത്വം അനുവദിച്ചതെന്നായിരുന്നു ആന്റിഗ്വയുടെ വാദം. 13,500 കോടി രൂപയാണ് തട്ടിപ്പ് നടത്തിയാണ് ചോക്സിയും നീരവ് മോദിയും ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് ശേഷമാണ് ഇവര്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്.
Post Your Comments