മുംബൈ: ക്രിമിനല്‍ കേസുള്ള കാര്യം മറച്ചുവെച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. 2014 ല്‍ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഫട്നാവിസ് തന്റെ പേരില്‍ ക്രിമിനല്‍ കേസുള്ള കാര്യം മറച്ചു വെച്ചത്. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ സതിഷ് ഉകേയുടെ ഹരജിയിലാണ് കോടതിയുടെ നടപടി. നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ കാണിക്കാതിരുന്ന ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നേരത്തെ, ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
Post Your Comments