തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. 72 രാജ്യങ്ങള്‍… 164 ചിത്രങ്ങള്‍. തലസ്ഥാന നഗരിയില്‍ ഏഴ് രാപ്പകലുകള്‍ സിനിമകളുടെ വസന്തം ഒരുക്കിയാണ് ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല വീഴുന്നത്.വൈകുന്നേരം 6ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍ കുമാറാണ് മുഖ്യാതിഥി. മന്ത്രി എ.കെ ബാലന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. എട്ട് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് രാജ്യാന്തര മത്സര വിഭാഗത്തിലുള്ളത്. ആകെ 37 ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
Post Your Comments