വാന്‍കുവര്‍: ബാങ്ക് ഇടപാടുകളിലെ ക്രിത്രിമത്വം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാനഡയില്‍ അറസ്റ്റിലായ ചൈനീസ് ടെലികോം കമ്പനി ഹുവായിയുടെ സിഎഫ്ഒ മെങ് വാന്സ്ഹൗവിന് കാനഡ കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ ഒന്നാം തീയ്യതിയാണ് മെങ് അറസ്റ്റിലാവുന്നത്. 75 ലക്ഷം ഡോളറിന്റെ ജാമ്യത്തിലാണ് മെങിന് മോചിപ്പിച്ചത്.
വിഷയം ചൈനയ്ക്കും കാനഡയ്ക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് മങ്ങലുകള്‍ സൃഷ്ടിച്ചിരുന്നു. മെങിന്റെ മോചനത്തെ ചൈന സ്വാഗതം ചെയ്തു.വിചാരണയ്ക്കായി മെങിനെ വിട്ടു നല്‍കണമെന്ന് യു എസ്സും ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ നിന്നുള്ള പണമിടപാടുകള്‍
വഴി യുഎസിലെ മള്‍ട്ടി നാഷണല്‍ ബാങ്കുകളെ അമേരിക്കന്‍ ബാങ്ക് നിയമങ്ങള്‍ ലംഘിക്കുന്നതിന് നിര്ബന്ധിപ്പിച്ചുവെന്നാണ് മെങിന് എതിരായ കേസ്.
കുറ്റം തെളിഞ്ഞാല്‍ മെങിന് 30 വര്‍ഷം വരെ യുഎസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതേ സമയം ബെയ്ജിങില്‍ കാനഡയുടെ മുന്‍ നയതന്ത്ര പ്രതിനിധി മൈക്കല്‍ കോവ്റിംഗിനെ കഴിഞ്ഞ ദിവസം ചൈന തടവിലാക്കിയിരുന്നു. എന്നാല്‍ തടങ്കലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ചൈനീസ് നിലപാട് സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അശങ്ക രേഖപ്പെടുത്തി.
Post Your Comments