പാലക്കാട്: പുതുവത്സരദിനത്തില്‍ നവോത്ഥാന സംഘടനകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ പങ്കെടാന്‍ താത്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം വനിതാ മതിലില്‍ പങ്കെടുക്കാന്‍ എതിര്‍പ്പുള്ളവരുടെ വിവരങ്ങളും ഇക്കൂട്ടത്തില്‍ ശേഖരിക്കും.
ചില സംഘടനകള്‍ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പട്ടിക പുതുക്കുന്നത്. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ വനിതാ സംഘടനകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. അതേസമയം വനിതാ മതിലില്‍ തീരുമാനം വ്യക്തമാക്കാത്ത സംഘടനകളുടേയും കൂട്ടായ്മകളുടേയും നിലപാടാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. കൂടാതെ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പുലര്‍ത്താത്ത സംഘടനകളുടെ വനിതാ വിഭാഗത്തെ പരിപാടിയില്‍ പങ്കാളികളാക്കുന്നതിന്റെ സാധ്യതയും പരിശേധിക്കുന്നുണ്ട്.
അതേസമയം മതില്‍ പൊളിയരുതെന്നും പ്രത്യേകം നിര്‍ദ്ദേശമുണ്ട്. ഏതെങ്കിലും ജില്ലകളില്‍ ആള് കുറഞ്ഞാല്‍ ഇതര ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കും.
Post Your Comments