KeralaLatest News

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെട്ടു

കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെട്ടു. നിരീക്ഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. വാവര്‍ നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കണം. ശബരിമലയില്‍ രാത്രി പതിനൊന്നിനുശേഷം തീര്‍ഥാടകരെ തടയരുതെന്നും നിര്‍ദേശിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button