ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സത്വര നടപടികളുമായി കോൺഗ്രസ്. അർദ്ധരാത്രി തന്നെ ഗവർണ്ണർക്ക് സർക്കാർ രൂപീകരണത്തിന് അവകാശവാദവുമായി ഇവർ കത്ത് നൽകി. മധ്യപ്രദേശിലെ മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒടുവില്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ഇപ്പോഴുള്ളത് എങ്കിലും കേവല ഭൂരിപക്ഷത്തിനായി സഖ്യകക്ഷികളോടൊപ്പം ചേർന്നാണ് ഭരണത്തിലേക്കെത്തുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗികമായി ഫല പ്രഖ്യാപനം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയാലുടന്‍ അര്‍ധരാത്രി തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്ത് നല്‍കിയത്.
തങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നും, വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചത്. ഗവര്‍ണ്ണര്‍ക്ക് ഫാക്‌സ് മുഖേനയും ഇ മെയ്ല്‍ മുഖേനയുമാണ് കോണ്‍ഗ്രസ് അപേക്ഷ അയച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക നിലപാട് അറിയാതെ കൂടിക്കാഴ്ചയ്ക്ക് നിവൃത്തിയില്ലെന്നായിരുന്നു രാജ്ഭവന്‍ അറിയിച്ചത്.
Post Your Comments