ജയ്പൂര്‍: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കൊപ്പം രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്ന മറ്റൊന്ന് കൂടിയുണ്ട്. കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന് മുന്നിലെ ക്ലോക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടരമാസം മുന്‍പാണ് മന്ദിരത്തിന് മുന്നില്‍ ഈ ഡിജിറ്റല്‍ ക്ലോക്ക് പ്രത്യക്ഷപ്പെട്ടത്. ‘വസുന്ധര രാജെയുടെ ഭരണം അവസാനിക്കാന്‍ പോകുന്നു’ ഡിജിറ്റല്‍ ക്ലോക്കിന് മുകളിലെ വാക്കുകള്‍. ഈ ക്ലോക്ക് അണികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഈ ആത്മവിശ്വത്തിന്റെ ബലത്തില്‍ ഇതുവരെ കോണ്‍ഗ്രസ് നേടിയിരിക്കുന്നത് സീറ്റുകള്‍ 100 ആണ്. കാലാകാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേടിയതാകട്ടെ 74 സീറ്റുകളാണ് ഇതുവരെ നേടാന്‍ കഴിഞ്ഞത്.
Post Your Comments