![SENSEX](/wp-content/uploads/2018/09/sensex.jpg)
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, വേദാന്ത,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, വിപ്രോ, ടാറാറാ മോട്ടോര്‍സ്, റിലയന്‍സ്, അദാനി പോര്‍ട്സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 500 പോയിന്റ് നഷ്ടത്തില്‍ 34,584.13ലും നിഫ്റ്റി 153 പോയിന്റ് താഴ്ന്ന് 10,335.10ത്തിലുമാണ് വ്യാപാരം നടക്കുന്നത്. യെസ് ബാങ്ക്, എസ്ബിഐഎന്‍ എന്നീ ഓഹരികളാണ് നേട്ടത്തില്‍.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവിന് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ് വിപണി നിരീക്ഷകരുടെ നിഗമനം.
Post Your Comments