KeralaLatest News

സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാചുമതലയെ കുറിച്ച് ധാരണയായി

തിരുവനന്തപുരം: സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാചുമതലയെ കുറിച്ച് ധാരണയായി. ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല ഐജി എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചു. മൂന്നാംഘട്ട പൊലീസ് വിന്യാസത്തിലാണ് സന്നിധാനത്തെയും പന്പയിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി ഭാഗങ്ങളിലെ സുരക്ഷാച്ചുമതല ഇന്റലിജന്‍സ് ഡിഐജി എസ് സുരേന്ദ്രനാണ്.

ആകെ നാല് ഘട്ടങ്ങളിലായാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പൊലീസുകാരും സുരക്ഷയ്ക്കുണ്ട്. ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇവരില്‍ 230പേര്‍ വനിതകളാണ്.

389 എസ്ഐമാരും 90 സിഐമാരും 29 ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button