ഖത്തര്‍: ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ അന്തിമ തീരുമാനത്തിനായി ഇസ്രേലിന്റെ അനുവാദംകാക്കുകയാണ് ഖത്തര്‍ എന്നാണ് ഫ്രഞ്ച് ദിനപത്രമായ ഐ 24 ഉം ഇസ്രായേല്‍ മാധ്യമമായ ജറുസലേം പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സയിലെ ജനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും പലസ്തീന്റെ പുരോഗതിയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് സ്ഥാനപതി അല്‍ എമ്മാദി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വന്‍ തോതിലുള്ള സഹായപദ്ധതികളാണ് വിദ്യാഭ്യാസ മേഖലകളിലുള്‍പ്പെടെ ഖത്തര്‍ ഗസ്സയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പുറമെ വിദ്യാഭ്യാസ രംഗത്ത് കോടികളുടെ പരിഷ്‌കകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നുമുണ്ട്. കൂടാതെ ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത ആറ് മാസത്തേക്കുള്ള ശമ്പളം ഖത്തറാണ് നല്‍കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ പൂര്‍ണ സമ്മതം കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കുകയുള്ളൂവെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
Post Your Comments