ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിളിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇന്ന് പുറത്തുവരുന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെല്‍ തുടങ്ങും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിയ്ക്ക് നിര്‍ണായകമാണ്. ഭരണതുടര്‍ച്ചയാണ് പാര്‍ട്ടി ഇവിടെ ലക്ഷ്യമിടുന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേയും ജനവിധി പുറത്താകുന്നതോടെ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധിക്ക് മുന്നോടിയായുള്ള ഏറ്റവും വലിയ നിര്‍ണായകമായ സൂചനയായിരിക്കും.
230 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ മത്്‌സരിക്കുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 200 സീറ്റുകളുള്ള രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍ ജില്ലയിലെ രാംഗഢ് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. അതേസമയം ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. കൂടാതെ 119 സീറ്റുകളുള്ള തെലങ്കാനയില്‍ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ വേണം. അതേസമയം മിസോറാമില്‍ 40 സീറ്റുകളാണുള്ളത്. ഇവിടെ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്.
അതേസമയം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് മുന്നോടിയായി വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. അതേസമയം വ്യാപം അഴിമതി, വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവയായിരുന്നു ബിജെപിക്കെതിരെയുള്ള പ്രചരണായുധങ്ങളായി മറ്റു കക്ഷികള്‍ ഉയര്‍ത്തി കാട്ടിയത്.
അതേസമയം 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിധി ഏറ്റവും നിര്‍ണായകമാണ്. 2016 ജനവിധി പുറത്തു വന്നപ്പോള്‍ ഈ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബി.ജെ.പി.ക്കായിരുന്നു. ഇവിടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നത് ബി.ജെ.പിയില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
രാജസ്ഥാനില്‍ പ്രചരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ജാതിപ്രശ്‌നങ്ങളാണ്. വസുന്ധരാരാജെ സിന്ധ്യയ്‌ക്കെതിരായ ഭരണവിരുദ്ധവികാരവും രജ്പുത് വിഭാഗത്തിന്റെ അതൃപ്തിയും കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു. അതേസമയം ഛത്തീസ്ഗഢില്‍ എക്സിറ്റ് പോളുകള്‍ രമണ്‍സിങ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളില്‍ വിള്ളല്‍വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Post Your Comments