പിറവം പള്ളി വിഷയത്തില്‍ ഇന്ന് സുനഹദോസ് ചേരും എന്ന് ശ്രേഷ്ഠ കതോലിക്കാ ബാവ അറിയിച്ചു. പള്ളിക്കാര്യത്തില്‍ കോടതി അലക്ഷ്യമില്ലെന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും കതോലിക്കാ ബാവ വ്യക്തമാക്കി.
യാക്കോബായ സഭ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ അതിന് തയ്യാറാകന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് പിറവം പള്ളിയില്‍ സഭ എപ്പിസ്‌കോപ്പല്‍ സുനഹദോസ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ പ്രതിഷേധക്കാര്‍ തടയുകയും വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.
Post Your Comments