പന്തളം: പന്തളത്ത് വീണ്ടും ആക്രമണം. സിപിഐ എം പന്തളം ഏരിയ സെക്രട്ടറി അഡ്വ കെ ആര്‍ പ്രമോദ് കുമാറിന്റെ വീട് എസ്ഡിപിഐ പ്രവർത്തകർ ആണ് ആക്രമിച്ചതെന്നാണ് ആരോപണം. അസുഖബാധിതനായ പ്രമോദ് കുമാറും, ഭാര്യ രതിയും, മകന്‍ അര്‍ജുനനും വീടിനുള്ളില്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് കമ്പി വടികളും മഴുവുമായി എത്തിയ സംഘം വീടിന്റെ മുമ്പിലുള്ള മൂന്ന് ജനലുകളുടെ ഗ്ലാസ്സുകളും വീടിന്റെ ഉമ്മറവും, അടിച്ച് തകര്‍ത്തുവെന്നും ആരോപണമുണ്ട്. പരിക്കേറ്റ അര്‍ജുനനെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments