Latest NewsIndia

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന് പരാതിയുമായി കോണ്‍ഗ്രസ്‌

പ്രവചനങ്ങള്‍ക്കതീതമായുള്ള ഭരണകക്ഷിയുടെ മുന്നേറ്റം ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നെന്ന പരാതിയുമായി കോൺഗ്രസ്സ്. ഇത് സംബന്ധിച്ച് തെലങ്കാന കോൺഗ്രസ് സംസ്ഥന കമ്മറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. പ്രവചനങ്ങള്‍ക്കതീതമായുള്ള ഭരണകക്ഷിയുടെ മുന്നേറ്റം ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നുവെന്നും വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നുമാണ് ഇവരുടെ ആരോപണം.

വിവിപാറ്റ് ഉള്‍പ്പടേയുള്ളവ പരിശോധിച്ച്‌ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.ഫലം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെലുങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസ് വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കൂടാതെ ഇവിടെ 22 ലക്ഷം ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തുവെന്ന് ചൂണ്ടികാണിച്ച്‌ സുപ്രീംകോടതിയെ സമീപിക്കാനും കോൺഗ്രസ്സ് നീക്കമുണ്ട്. കുറെയധികം ആളുകളുടെ പേര് കാണാതായെന്ന കാര്യം തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രജത് കുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button