രാജസ്ഥാന്: രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപി തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ കോണ്ഡഗ്രസ് മുന്നേറുന്നു. അതേസമയം 71 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ മുന്നേറ്റമുള്ളത്. രാജസ്ഥാനില്‍ അധികാരം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കൂടാതെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ക്കെല്ലാം രാജസ്ഥാനില്‍ ലീഡ് നിലയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
200 സീറ്റുകളുള്ള രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍ ജില്ലയിലെ രാംഗഢ് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു.
രാജസ്ഥാനില്‍ പ്രചരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ജാതിപ്രശ്നങ്ങളാണ്. വസുന്ധരാരാജെ സിന്ധ്യയ്ക്കെതിരായ ഭരണവിരുദ്ധവികാരവും രജ്പുത് വിഭാഗത്തിന്റെ അതൃപ്തിയും കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യെ.
Post Your Comments