കോഴിക്കോട് : ജോലിയ്ക്ക് പോകാനായി ഓട്ടോയില്‍ കയറിയ യുവതിയെ യാത്രക്കിടക്ക് വാഹനം തകരാറെന്ന വ്യാജേന ഒറ്റപ്പെട്ട സ്ഥലത്ത് നിറുത്തി പിറകില്‍ നിന്ന് അറിയാതെ കഴുത്തില്‍ കയറിട്ട് മുറുക്കി ബാഗില്‍ നിന്ന് പണവും വിലപ്പെട്ട രേഖകളും മോഷ്ടിച്ച് സ്ഥലം വിട്ടു. മാല പൊട്ടിക്കാനുളള ശ്രമത്തിനിടെ പിടിവലിക്കിടയില്‍ പുറത്തേക്ക് തെറിച്ച് വീണ യുവതിയെ എതിരെ എത്തിയ തീര്‍ത്ഥാടകരാണ് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയില്‍ ജീവനക്കാരിയായ ദിവ്യയാണ്(28) ഒാട്ടോ ഡ്രെെവറുടെ അക്രമണത്തിന് ഇരയായത്. സ്ഥിരമായി വരുന്ന ബസ് സമയം കഴിഞ്ഞതിന് ശേഷവും എത്താതിരുന്നതിനെ തുടര്‍ന്നാണ് ദിവ്യ ജോലിക്ക് പോകാനായി ഞായറാഴ്ച രാവിലെ 7.30 ന് പള്ളിക്കല്‍ബസാര്‍ കൂനൂള്‍മാടു നിന്ന് ഒാട്ടോ പിടിച്ചത്. രാമനാട്ടുകര ബൈപ്പാസ് മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള നീലിത്തോട് പാലത്തിന് സമീപത്ത് വെച്ചാണ് ഒാട്ടോക്കാരന്‍ വാഹനം നിര്‍ത്തുകയും തകരാറ് എന്ന വ്യാജേന പിറകിലേക്ക് പോയതിന് ശേഷം യുവതിയുടെ കഴുത്തിന് കയറിട്ട് മുറുക്കിയത്.
മാലപൊട്ടിക്കാനുളള ശ്രമം യുവതി തടഞ്ഞു. പിന്നീടുളള പിടിവലിയില്‍ പുറത്തേക്ക് തെറിച്ച വീണ യുവതിയുടെ കെെകാലുകള്‍ക്ക് പരിക്കുണ്ട്. ക ഴുത്തിനും മുറിവേറ്റിട്ടുണ്ട്. പിടിക്കപ്പെടുമെന്നായപ്പോള്‍ കിട്ടിയ ബാഗുമായി ഒാട്ടോ ഡ്രെെവര്‍ ക ടന്നു. 3000 രൂപയും വിലപ്പെട്ട രേഖകളും ബാഗിലുണ്ടായിരുന്നു. ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments