റിയാദ്: ഖത്തറിന് വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് ജിസിസി കൗണ്‍സിലില്‍ തിരിച്ചെത്താമെന്നും പക്ഷേ ഉപാധികളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സൗദി അറേബ്യ വീണ്ടും അറിയിച്ചു. . ഖത്തറുമായുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഉപാധികള്‍ അംഗീകരിച്ച് ജിസിസി കൗണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തുമെന്നാണ് ആഗ്രഹം, സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
ഖഷോഗ്ജി വധക്കേസില്‍ അറസ്റ്റിലായവരെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിസിസി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Post Your Comments