മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഇന്ന് വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ ഇന്ത്യന്‍ രൂപയ്ക്ക് ആശ്വാസകരമല്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.
ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യകത വര്‍ദ്ധിച്ചതാണ് ഇന്ത്യന്‍ രൂപയ്ക്ക് പ്രധാനമായും വെല്ലുവിളിയായത്. 70.80 എന്ന് നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.34 എന്ന താഴ്ന്ന നിലയിലാണ്.
രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്സ് രാവിലെ 545 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ നഷ്ടം 173 പോയിന്‍റ് നഷ്ടം രേഖപ്പെടുത്തി.
Post Your Comments