ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് പിന്‍മാറാനുള്ള ഖത്തര്‍ തീരുമാനത്തെ മാനിക്കണമെന്ന് കുവൈത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി തീരുമാനത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും, തീരുമാനം തീര്‍ത്തും സാങ്കേതികവും വാണിജ്യപരവുമാണെന്നും കുവൈത്ത് ഊര്‍ജ്ജ മന്ത്രി ബഹീത് അല്‍ റഷീദി വ്യക്തമാക്കി. പ്രകൃതി വാതക ഉദ് പാദനത്തിനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഒപെകില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. അതേസമയം അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നര വര്‍ഷം പിന്നിടിമ്പോള്‍ മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വളര്‍ച്ചയാണ് രാജ്യം കൈവരിച്ചതെന്ന് ഖത്തര്‍ അവകാശപ്പെട്ടു. ഭക്ഷ്യ സുരക്ഷ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാനായി. വളര്‍ച്ചയുടെ മുക്കാല്‍ പങ്കിലേറെയും പെട്രോളിയം, പ്രകൃതി വാതക കയറ്റുമതിയിലായിരുന്നു. അതെ സമയം എണ്ണ ഉല്‍പ്പന്നങ്ങളുടെ ഉദ്പാദനം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒപെക് കൈകൊണ്ട തീരുമാനങ്ങള്‍ എല്ലാ രാജ്യങ്ങളുടെയും വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് വിശ്വസിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments