മോസ്‌കോ : ഈ സ്ഥലത്തേയ്ക്ക് എത്തുന്നവര്‍ പിന്നെ തിരിച്ചു വരാറില്ല . ഭീതിയൊഴിയാത മരിച്ചവരുടെ നഗരം. റഷ്യയിലെ വടക്കന്‍ ഓസ്സെറ്റിയ എന്ന സ്ഥലത്ത് മനോഹരമായ ഒരു പുരാതന ഗ്രാമം ഉണ്ട്. 5 മലകള്‍ക്ക് ഇടയിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പക്ഷേ അധികമാരും ചെന്ന് എത്താറില്ല. കാരണം അവിടെ പ്രവേശിക്കുന്നവര്‍ക്കു തിരികെ ജീവനോടെ മടങ്ങാനാവില്ല എന്നാണു വിശ്വാസം.
ദര്‍ഗാവ് എന്നാണ് ഈ ഗ്രാമത്തിന്റെ പേരെങ്കിലും മരിച്ചവരുടെ നഗരം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. വീടുകളുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 99 തോളം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഒന്നിലധികം നിലകളുള്ള ഈ കെട്ടിടങ്ങളിലെ എല്ലാ നിലകളിലും ഉള്ളത് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ മാത്രമാണ്.ഈ കെട്ടിടങ്ങള്‍ ഗ്രാമവാസികളുടെ ശവകുടീരങ്ങളാണെന്നാണ് നിഗമനം. ഇതിനുള്ളിലെ ഓരോ അറകളും സൂചിപ്പിക്കുന്നത് കുടുംബത്തിലെ ഓരോ തലമുറകളെയാണെന്നും ഗവേഷകര്‍ പറയുന്നു. ഈ ഗ്രാമത്തിനു 400 വര്‍ഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിരുന്നു. ഇവിടെത്തിയ മനുഷ്യരാരും തന്നെ ജീവനോടെ മടങ്ങിയെത്തിയിട്ടില്ല എന്നാണ് സമീപവാസികള്‍ വ്യക്തമാക്കുന്നത്.
ഏകദേശം 17 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ താഴ്വര അതുകൊണ്ടുതന്നെ തികച്ചും വിജനമായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ഗ്രാമത്തില്‍ ജീവിച്ചിരുന്നവര്‍ മരണമടയുന്ന കടുംബാംഗങ്ങളെ ഈ നിര്‍മ്മിതികള്‍ക്കുള്ളില്‍ തന്നെ അടക്കിയിരുന്നതായാണു കരുതപ്പെടുന്നത്. തോണിയുടെ ആകൃതിയില്‍ നിര്‍മിച്ച ചില ശവപ്പെട്ടികളും ഇവയ്ക്കുള്ളില്‍ ഉള്ളതായി ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇത് എന്തിനെ സൂചിപ്പിക്കുന്നുവെന്ന് ഇന്നും വ്യക്തമല്ല
Post Your Comments