ആലപ്പുഴ: വാട്സാപ്പിലൂടെ ഇനി മിമിക്രിയും പഠിക്കാം. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന്‍ ടി.വി. നാരായണനാണ് ശിഷ്യരെ വാട്സാപ്പിലൂടെ മിമിക്രി പഠിപ്പിച്ചത്. ശിഷ്യരായ രണ്ട് കുട്ടികൾക്കും കാഴ്ച ശക്തിയില്ലാത്തതാണ് കാരണം.
സംസ്ഥാന കലോത്സവത്തിൽ ശിക്ഷ്യരായ എട്ടാം ക്ലാസുകാരന്‍ അഭിഷേക് ഹൈസ്കൂള്‍ വിഭാഗത്തിലും പ്ലസ് വണ്‍കാരനായ ജീവന്‍ രാജ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും മത്സരിച്ചു. ഒരു യാത്രയും വഴിയില്‍ കേള്‍ക്കുന്ന ശബ്ദങ്ങളുമാണ് അഭിഷേക് അനുകരിച്ചത്. പ്രളയാനന്തര കേരളത്തെ ജീവന്‍രാജും അവതരിപ്പിച്ചു.
ശബ്ദങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും മാത്രം ലോകത്തെ അറിയുന്ന ഇവര്‍ക്ക് ഒരോ അനുകരണവും നാരായണന്‍ വാട്സ് ആപ്പിലൂടെ പകര്‍ന്നു നല്‍കി. അത് അവര്‍ കേട്ട് പഠിച്ച് അനുകരിച്ച് വോയിസ് മെസേജായി തിരിച്ചയയ്ക്കും. അങ്ങനെയായിരുന്നു ഇരുവരും അനുകരണ കല പഠിച്ചത്. ’വ്യക്തികളെ അനുകരിക്കാന്‍ ഇവര്‍ക്കാകില്ല. അതിന് അനുകരിക്കുന്ന ആളുടെ ശരീരഭാഷ കൂടി അറിഞ്ഞിരിക്കണം. അത് ഇവര്‍ക്ക് കഴിയില്ല’-നാരായണന്‍ പറഞ്ഞു.
Post Your Comments