മുംബൈ: ഡിസംബര്‍ 12നാണ് കോടീശ്വര ദമ്പതികളായ മുകേഷ്-നിതാ അംബാനിമാരുടെ മകള്‍ ഇഷയും, അജയ്-സ്വാതി പിരമളിന്റെ മകന് ആനന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടക്കുന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വധുവരന്മാർ പോകുന്നത് കോടികൾ വിലമതിക്കുന്ന ബംഗ്ലാവിലേക്കാണെന്നതാണ് പുതിയ വാർത്ത.
അഞ്ച് നിലകളും കടലിനെ അഭിമുഖീകരിക്കുന്നതാണ് മുംബൈയിലെ ഈ വീട്. ഹിന്ദുസ്ഥാന്‍ യൂണീലിവറില്‍ നിന്ന് 450 കോടി രൂപയ്ക്ക് 2012ലാണ് അജയ് പിരാമല്‍ ഈ വീട് സ്വന്തമാക്കിയത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമെടുത്ത് പുതുക്കിപ്പണിയുകയായിരുന്നു. അതിനും ചെലവഴിച്ചത് കോടികള്‍. മുകേഷ് അംബാനിയുടെ 14,000 കോടി രൂപയുടെ ആന്റില എന്ന ബംഗ്ലാവിലാണ് ഇഷ ഇതുവരെ താമസിച്ചിരുന്നത്.
Post Your Comments