Latest NewsIndia

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കരുത്തുറ്റത്; ജിഎസ്ടി ഗുണകരമായെന്നും ആഗോള സാമ്പത്തിക വിദഗ്ദ്ധര്‍

നാല് വര്‍ഷത്തിനിടെ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടി'യെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഇന്ത്യയിലുണ്ടായത് വന്‍ സാമ്പത്തിക പരിഷ്‌ക്കരണമാണെന്നും മോദിയുടെ കീഴില്‍ എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി മാറിയെന്നും ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മൊറീസ് ഓബ്‌സറ്റ്‌ഫെല്‍ഡ്. ‘ഇന്ത്യയില്‍ അടിസ്ഥാനപരമായ ചില സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മോദി നടപ്പാക്കിയിട്ടുണ്ട്. ജിഎസ്ടി ഉള്‍പ്പെടെ അദ്ദേഹം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അതിലുള്‍പ്പെടുന്നു. നാല് വര്‍ഷത്തിനിടെ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടി’യെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജിഎസ്ടിയും പാപ്പര്‍ നിയമസംഹിതയും(Insolvency and Bankruptcy Code (IBC) നടപ്പില്‍ വരുത്തിയതും ഏറെ ഗുണകരമായെന്നും ഇവ രണ്ടും സാമ്പത്തികപരിഷ്‌ക്കരണത്തില്‍ എടുത്തുപറയേണ്ട വിഷയങ്ങളാമെന്നും മൗറീസ് ഒബ്‌സ്റ്റ്‌ഫെഡ് വ്യക്തമാക്കി.ഈ വര്‍ഷത്തെ മൂന്നാം പാദത്തെ അടിസ്ഥാനമാക്കിയല്ല ഇത് പറയുന്നത്. പൊതുവെയുള്ള വിലയിരുത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ ബാങ്കിതര സാമ്പത്തിക മേഖലകളിലെ പ്രതിസന്ധിയെ കുറിച്ചും ഒബ്സ്റ്റ്്‌ഫെഡ് സൂചിപ്പിച്ചു. ഇതു മറികടക്കാന്‍ കര്‍ശന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റ് കടങ്ങള്‍ മൂലം ബാങ്കിങ് മേഖലകളിലുണ്ടാകുന്ന പ്രശ്‌നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 66കാരനായ മൊറീസ് ഓബ്‌സറ്റ്‌ഫെല്‍ഡ് ഈ മാസം അവസാനത്തോടെ ഐഎംഎഫില്‍ നിന്ന് വിരമിക്കും. മലയാളിയായ ഗീത ഗോപിനാഥാണ് പകരം ചുമതലയേല്‍ക്കുന്നത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഐഎംഎഫില്‍ മുഖ്യ സാമ്പത്തിക വിദഗ്ധനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button