വാഷിംഗ്ടണ്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍. അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്‌കയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. രണ്ടാമതുണ്ടായ ഭൂചലനം റിക്ടര്‍ 3.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ആദ്യ ഭചലനമുണ്ടായി പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇരുഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. തുടര്‍ച്ചയായി ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ആശങ്കയിലാണ് ജനങ്ങള്‍.
Post Your Comments