കാലിഫോര്‍ണിയ : ഫേസ്ബുക്ക് ഉപയോഗം അപകടകരമാം വിധത്തിലെന്ന് രഹസ്യഅന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഫേസ്ബുക്ക് ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാകുമെന്നാണ് ബ്രിട്ടന്‍ രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവി റോബര്‍ട്ട് ഹന്നഗന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആശയവിനിമയത്തിന് മാത്രമുള്ള വെബ്സൈറ്റ് മാത്രമല്ല. ലോകത്തെ ഏറ്റവും വലിയ പരസ്യപലകയാണ്. ശതകോടികളാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ വഴി അവര്‍ക്ക് ലഭിക്കുന്നത്. നിങ്ങളുടെ വ്യക്തിപരമായ വിവരം ശേഖരിച്ച് അതിനെ വിറ്റ് കാശാക്കുകയാണ് അവര്‍ ചെയ്യുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനേക്കാള്‍ വിവരങ്ങള്‍ ലാഭകരമായി ഉപയോഗിക്കാനാണ് ഫേസ്ബുക്കിന് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്ന് ഫേസ്ബുക്ക് കുറ്റസമ്മതം നടത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നല്‍കിയ ഫോണ്‍ നമ്പറുകളാണ് പരസ്യം നല്‍കുന്നതിന് ഉപയോഗപ്പെടുത്തിയത്.
Post Your Comments