തിരുവനന്തപുരം : സിനിമ മേഖലയില്‍ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധത്തിനു ശേഷം എന്നെ ഇയാള്‍ പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യവുമായി നടന്‍ ബൈജു. എന്നിട്ട് മീ ടു കാമ്പയിനില്‍ അയാള്‍ എന്നെ പീഡിപ്പിച്ചു എന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്ന് ബൈജു ചോദിയ്ക്കുന്നു.
തിയറ്ററില്‍ ജനം ഇടിച്ചു കയറുന്നതിന്റെ കാര്യവും ബൈജു പറഞ്ഞു. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ല. ഇക്കാരണത്താല്‍ ഇഷ്ട നായകന്റെ പടം വന്നാല്‍ ആരാധകര്‍ ഇടിച്ചുകയറുക തന്നെ ചെയ്യും.
മഞ്ജുവാര്യരെ പോലുള്ള നടിമാര്‍ എന്തുകൊണ്ടാണ് ഡബ്ല്യു.സി.സിയുമായി സഹകരിക്കാത്തതെന്നു കൂടി പരിശോധിക്കേണ്ടതാണെന്നും ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടം വഴിയോടുന്ന പുരുഷന്മാരെ ഇവിടെ ഉള്ളൂവെന്നും ബൈജു പറഞ്ഞു.
Post Your Comments