ന്യൂഡല്‍ഹി: മീടൂ വിവാദത്തെ തുടര്‍ന്ന് രാജി വച്ച മുന്‍കേന്ദ്രമന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എംജെ അക്ബറിനെ എഡിറ്റേഴ്സ് ഗില്‍ഡില്‍ നിന്ന് സസ്പെന്‍ഡ്ചെയ്തു. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
മീടൂ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി തീരുമാനം എടുക്കുന്നതുവരെ അക്ബറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് യോഗത്തില്‍ ഭൂരിഭാഗം ആളുകളും നിലപാടെടുത്തതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് പത്രക്കുറിപ്പില്‍ പറയുന്നു.
അക്ബറിന്റെ മുന്‍സഹപ്രവര്‍ത്തക പ്രിയാ രമണിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. പിന്നാലെ സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്രസഹമന്ത്രിസ്ഥാനം അക്ബര്‍ രാജിവെയ്ക്കുകയായിരുന്നു.
Post Your Comments