Latest NewsKerala

അഞ്ചുവയസുകാരിയെ മാളില്‍ മറന്നു: വീട്ടിലെത്തിയിട്ടും സംഭവമറിയാതെ കുടുംബാഗങ്ങള്‍

വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്

കോഴിക്കോട്: അഞ്ചുവയസുകാരിയെ കുടുംബം ഷോപ്പിങ് മാളില്‍ മറന്നു വച്ചു. എന്നാല്‍ വീട്ടിലെത്തിയിട്ടും കാര്യം അറിഞ്ഞത് പോലീസ് വിളിച്ചപ്പോള്‍ മാത്രം. ശനിയാഴ്ച താര്ിയാണ് ഹൈല്റ്റ് മാളില്‍ ഷോപ്പിങ്ങിനെത്തിയ കുടുംബം കുട്ടിയെ മറന്ന് അവിടെ നിന്നും മടങ്ങിയത്.

വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. എന്നാല്‍ ഇവിടെ നിന്നും മടങ്ങിയ സംഘം കുട്ടി കൂടെയില്ലാത്തത് അറഞ്ഞില്ല. എന്നാല്‍ മാള്‍ അടക്കാന്‍ വന്ന് സുക്ഷാ ജീവനക്കാരനാണ് രാത്രി 11ന് കുട്ടിയെ തനിച്ച് കണ്ടെത്തിയത്. തുടര്‍ന്ന്  വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. എന്നാല്‍ പോലീസ് എത്തി വീടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്‌കൂളിന്റെ പേരുമാത്രമേ കുട്ടിക്ക് അറിയുകയുണ്ടായിരുന്നുള്ളൂ. പിന്നീട് വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവില്‍ കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.

എന്നാല്‍ പോലീസ് കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. അപ്പോള്‍ മാത്രമാണ് കുട്ടിയെ നഷ്ടപ്പെട്ട വിവരം അവരും അറിഞ്ഞത്. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയ സംഘത്തി എട്ട് കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ മാതാവ് ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button