Latest NewsUAEGulf

യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ പകുതിയും വനിതകളായിരിക്കണം; യു.എ.ഇ യുടെ പുതിയ ഉത്തരവ് ഇങ്ങനെ

ദുബായ്: യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്ന് പുതിയ ഉത്തരവ്.എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ്‌ ഖലീഫാ ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത പാര്‍ലമെന്റ് കാലയളവില്‍ തന്നെ വനിതാ പ്രാതിനിധ്യം അമ്പതു ശതമാനമായി ഉയര്‍ത്താനാണ് ഉത്തരവ്.

ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ 22.5 ശതമാനം മാത്രമാണ് ഇപ്പോള്‍ വനിതാ പ്രാതിനിധ്യം.എന്നാല്‍ ഈ ഉത്തരവ് നടപ്പാകുന്നതിലൂടെ വനിതകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്ന അറബ് രാജ്യമെന്ന പദവി കൂടിയാണ് യു.എ.ഇ സ്വന്തമാക്കുക. മന്ത്രിസഭയില്‍ ഉള്‍പ്പെടെ വനിതകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം യു.എ.ഇ നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ദേശീയ കൗണ്‍സിലിലും വനിതകളുടെ പങ്കാളിത്തം ഉയരുന്നത് വിവിധതരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് യു.എ.ഇ നേതൃത്വം വിലയിരുത്തുന്നത്.

മികച്ചപ്രതികരണമാണ് എല്ലാഭാഗത്തു നിന്നും കിട്ടുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തം ഈ നടപടിയെ പ്രകീര്‍ത്തിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലെ മേധാവികളും ആശംസകളറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button