Latest NewsIndia

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണി സ്വരം; സമാജ്വാദി പാര്‍ട്ടി വക്താവിനെ പോലീസെത്തി തടഞ്ഞുവച്ചു

നോയിഡ: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണി സ്വരത്തില്‍ സംസാരിച്ച സമാജ്വാദി പാര്‍ട്ടി വക്താവിനെ പോലീസ് സ്റ്റുഡിയോയിലെത്തി തടഞ്ഞുവച്ചു. ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പരാതിയില്‍ അനുരാഗ് ബദൗരിയയ്‌ക്കെതിരായാണ് പോലീസ് നടപടി. ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെ അനുരാഗ് ബദൗരിയും ഗൗരവ് ഭാട്ടിയയും തമ്മില്‍ വാക്കേറ്റമുണ്ടായി. സംസാരം പരിധിവിട്ടതോടെ ബദൗരിയ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഭാട്ടിയ 100ല്‍ വിളിച്ച് പരാതി പറഞ്ഞു. ഉടന്‍ തന്നെ സെക്ടര്‍ 20 പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ചാനല്‍ ഓഫീസിലെത്തി ബദൗരിയയെ തടഞ്ഞുവെക്കുകയായിരുന്നു. അധികാരം ദുര്‍വിനിയോഗത്തിന്റെ തെളിവാണ് തടഞ്ഞുവെക്കലെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. മൂന്നിലധികം വകുപ്പുകള്‍ ചുമത്തിയാണ് ബദൗരിയയ്‌ക്കെതിരേ കേസ് എടുത്തത്. ചര്‍ച്ച ചൂടു പിടിച്ചതോടെ ബദൗരിയ തന്ന സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഭാട്ടിയ പറയുന്നത്. അതേസമയം സംഭവത്തെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായി പോലീസുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button