Latest NewsGulf

കടലിൽ മുങ്ങിയ മക്കളെ രക്ഷിച്ച ശേഷം മലയാളിക്ക് ദാരുണാന്ത്യം

അബുദാബി: കടലിൽ മുങ്ങിയ മക്കളെ രക്ഷിച്ചതിന് ശേഷം മലയാളിക്ക് ദാരുണാന്ത്യം. ദുബായിലെ കെട്ടിട നിർമാണ കമ്പനിയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ദിലീപ് കുമാർ രവീന്ദ്രനാ (39)ണ് ഹൃദയാഘാതം മൂലം മരിച്ചത്. അബുദാബി അൽ റഹാ ബീച്ചിലായിരുന്നു സംഭവം. മക്കളായ ദേവിക (9), ആര്യൻ (6) എന്നിവർ കടലിൽ മുങ്ങിയപ്പോൾ ഇവരെ രക്ഷിച്ച ശേഷം ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു. ആംബുലൻസ് സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button