Latest NewsInternational

മലയാളി വ്യവസായിയില്‍നിന്ന് 25 ലക്ഷത്തിലേറെ പണം തട്ടിയെടുത്ത് യുവാവും യുവതിയും മുങ്ങി.

മാനേജിങ് ഡയറക്ടറും പാര്‍ട്ണറുമായ കൊല്ലം പുനലൂര്‍ സ്വദേശി ഷാസാഹിബ് ഷംസുദ്ദീന്‍ തട്ടിപ്പിനെ തുടര്‍ന്ന് ദുബായ് പൊലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി.

 

ദുബായി: ദുബായില്‍ ദനാത് മൊബൈല്‍സ് എല്‍.എല്‍.സി. നടത്തുന്ന മലയാളി വ്യവസായിയില്‍ നിന്നും 25 ലക്ഷത്തിലേറെ രൂപ (1,29,815 ദിര്‍ഹം) തട്ടിയെടുത്ത് ജീവനക്കാരായ യുവാവും യുവതിയും മുങ്ങിയാതായി പരാതി. ഇവിടെ ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയും ചേര്‍ന്നാണ് പണം തട്ടിയെടുത്ത്. ഇവര്‍ യു.എ.ഇ.യില്‍ നിന്ന് കടന്ന് കളഞ്ഞു. കമ്പനിയുടെ മാനേജിങ് ഡയറക്ടറും പാര്‍ട്ണറുമായ കൊല്ലം പുനലൂര്‍ സ്വദേശി ഷാസാഹിബ് ഷംസുദ്ദീന്‍ തട്ടിപ്പിനെ തുടര്‍ന്ന് ദുബായ് പൊലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി.

യുവാവ് രണ്ടുവര്‍ഷമായി ഈ കമ്പനിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ ജോലിചെയ്യുന്നു. യുവതി മൂന്നുവര്‍ഷമായി ഈ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് യുവതി പിതാവ് മരിച്ചതായി അറിയിച്ച് നാട്ടിലേക്ക് പോയി. പിന്നീട് തിരികെ വന്നില്ല. യു.എ.ഇ.യില്‍ ജോലിചെയ്യുന്ന യുവതിയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി ഇനി തിരിച്ച് വരില്ല എന്നായിരുന്നു മറുപടി.

തുടര്‍ന്ന് നവംബര്‍ ഒന്നിന് ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യന്‍ രൂപയില്‍ 25,24,318 രൂപയുടെ കുറവ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കണക്കുകള്‍ എല്ലാം നവംബര്‍ 10-നകം തീര്‍പ്പാക്കണമെന്ന് യുവാവിനോട് കമ്പനി ആവശ്യപ്പെട്ടു. എന്നാല്‍ 9-ന് രാത്രി മുതല്‍ യുവാവിനെ കാണാതാവുകയായിരുന്നു. ശേഷം നവംബര്‍ 19-ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലും ബര്‍ദുബായ് റഫാ പൊലീസ് സ്റ്റേഷനിലും ഇരുവര്‍ക്കും എതിരായി ഷാസാഹിബ് ഷംസുദ്ദീന്‍ പരാതി നല്‍ക്കുകയായിരുന്നു.

അതേസമയം യുവാവ് തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി മുറഖബാദ് പൊലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കി പുതിയ പാസ്‌പോര്‍ട്ട് കൈക്കലാക്കി ഇന്ത്യയിലേക്ക് കടന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ പാസ്‌പോര്‍ട്ടിനായി കമ്പനിയുടെ സ്റ്റാമ്പ്, ലെറ്റര്‍ ഹെഡ് എന്നിവയും ദുരുപയോഗം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button