
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ താലൂക്ക് ആശുപത്രി, സി എച്ച് സി, എഫ് എച്ച് സി, അർബൻ പി എച്ച് സികളിലേക്ക് ലാബ് ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റന്റുമാരെ ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനായി ഡിസംബർ 11 ന് രാവിലെ 10 മണിക്ക് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ അഭിമുഖം നടത്തും. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുളള ഉദേ്യാഗാർഥികൾ രാവിലെ 10 മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരെ മാത്രമേ ഇന്റർവ്യൂന് പരിഗണിക്കൂ. സ്റ്റൈപ്പന്റ് ഇല്ലാതെ മൂന്നുമാസത്തേക്കാണ് നിയമനം. ഫോൺ: 0497 2709920.
Post Your Comments