കണ്ണൂര്‍•കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം പറന്നുയര്‍ന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.
180 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിംഗ് 737-800 വിമാനമാണ് എയര്‍ ഇന്ത്യ എക്സ്പസിന്റെത്. 10 മണിക്കാണ് ആദ്യവിമാനം ടേക്ക് ഓഫ് ചെയ്തത്. അബുദാബിയ്ക്ക് പോയ വിമാനം വൈകുന്നേരം 7 മണിക്ക് തിരികെയെത്തും. റിയാദ്, ഷാര്‍ജ എന്നിവിടങ്ങലിലേക്കും എയര്‍ ഇന്ത്യ എക്സ്പസ് തുടക്കത്തില്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ ഗോ എയറിന്റെ ഡല്‍ഹിയില്‍ നിന്നെത്തുന്ന വിമാനം ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. ബംഗളൂരുവില്‍ മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രിയടക്കമുള്ളവരുമായി തിരുവനന്തപുരത്തെക്കും പറക്കും.
https://youtu.be/CAvcY5roQb4
Post Your Comments