റോം: നിശാ ക്ലബ്ബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം. പരിക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരമാണ്. ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്ത് അൻകോനയിൽ കൊറിനാൽഡോ നഗരത്തിലെ നിശാ ക്ലബിലാണു സംഭവം.
കരുമുളകു സ്പ്രേ പോലെന്തോ ആരോ ഉപയോഗിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ ഉന്തും തള്ളുമുണ്ടാക്കിയതാണ് അപകടം ഉണ്ടാകാൻ കാരണമായത്. ഭയപ്പെട്ടോടിയ ആളുകൾ എമർജൻസി വാതിൽ വഴി പുറത്തിറങ്ങാൻ തിക്കിത്തിരക്കി. 3 എമർജൻസി വാതിലിൽ ഒന്ന് ചെറിയ നടപ്പാലത്തിലേക്കാണ് എത്തുന്നത്. തള്ളലിൽ പാലത്തിന്റെ കൈവരികൾ തകർന്ന് ആളുകൾ താഴേക്കു വീഴുകയായിരുന്നു.
Post Your Comments