Health & Fitness

തുമ്മലും ജലദോഷവും വിട്ടുമാറാന്‍ ഇതാ ചില ഒറ്റമൂലികള്‍

 

അലര്‍ജിയുള്ളവരിലാണ് തുമ്മലും ജലദോഷവും പ്രധാനമായി കണ്ട് വരാറുള്ളത്. തുമ്മലും ജലദോഷവും അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.

അലര്‍ജി കൊണ്ട് ഉണ്ടാകുന്നതാണ് തുമ്മലും ജലദോഷവും. ചിലര്‍ക്ക് ജലദോഷവും തുമ്മലും വിട്ടുമാറുകയില്ല. തുമ്മലും ജലദോഷവും മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഒറ്റമൂലികള്‍ പരിചയപ്പെടാം.

1. തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ ശമിക്കാന്‍ സഹായിക്കും.

2. ധാരാളം ഔഷധ?ഗുണങ്ങളുള്ള ഒന്നാണ് പുതിനാച്ചെടി.പുതിനാ ജലദോഷം, ചുമ എന്നിവ അകറ്റാന്‍ മാത്രമല്ല മുറിവുണ്ടായാല്‍ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുന്നു. രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാനാകും.

3. ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക.

4. ഏലയ്ക്കാപ്പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button