തിരുവനന്തപുരം: മത്സര വിഭാഗത്തിലെ മലയാള സിനിമ സാന്നിധ്യമായ ഈ.മ.യൗ ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൈകിട്ട് 6.15നാണ് പ്രദര്‍ശിപ്പിക്കുക. നാപ്പത്തൊമ്പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും,കേരള സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഈ.മ.യൗ സ്വന്തമാക്കിയിരുന്നു.ഈ.മ.യൗ വിലെ അഭിനയത്തിന് ചെമ്പന്‍ വിനോദിന് മികച്ച നടനും ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള രജതമയൂര പുരസ്കാരങ്ങള്‍ ലഭിച്ചു. ആദ്യമായി ഒരു മലയാളനടന് രജതമയൂര പുരസ്കാരം നേടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.
സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തീയേറ്ററിലെ ഇന്നത്തെ എല്ലാ ഷോകളും മാറ്റിവച്ചതിനെ തുടര്‍ന്ന് കലാഭവന്‍ തിയറ്ററിലാണ് പ്രദര്‍ശനം. മത്സരവിഭാഗത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിക്കുകയും തിയറ്ററിലെ പ്രശ്നങ്ങള്‍ മൂലം പ്രദര്‍ശനം ഉപേക്ഷിക്കുകയും ചെയ്ത ദി ബെഡ് ഇന്ന് പ്രദര്‍ശനത്തിനെത്തും. ടാഗോര്‍ തീയേറ്ററിലെ ഇന്നത്തെ എല്ലാ ഷോകളും മാറ്റി വച്ചതിനെ തുടര്‍ന്ന് മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ അനിശ്ചിതത്വം നിഴലിക്കുകയാണ്. നാല് മത്സര വിഭാഗ ചിത്രങ്ങളാണ് ഇന്ന് ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടത്.
Post Your Comments