ബെയ്ജിങ്: അറസ്റ്റിലായ വാവെയ് ടെക്‌നോളജീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷുവിനെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡക്ക് ചൈനയുടെ മുന്നറിയിപ്പ്. അറസ്റ്റിലായ വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ചെങ്കില്‍ പിന്നീടുണ്ടാകുന്ന സ്ഥിതി വികാസങ്ങള്‍ക്ക് കാനഡമാത്രമായിരിക്കും ഉത്തരവാദിത്വമെന്നും ചെെനീസ് വിദേശകാര്യ മാന്ത്രാലയം. 30 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുഎസ് വാന്‍ഷുവിനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും . യുഎസ്-ചൈനാ വ്യാപാരയുദ്ധത്തില്‍ അയവുവരുത്താനുള്ള ഇരു രാജ്യങ്ങള്‍ തമ്മിലുളള പുതു നീക്കങ്ങളെ അറസ്റ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത് .
Post Your Comments