വടകര: വിവാഹ വേദികളില്‍ നിന്ന് കുട്ടികളുടെ മാല തട്ടിയെടുക്കുന്ന സ്ത്രീ പിടിയില്‍. തലശേരി സ്വദേശിനി റസ്നയെയാണ് പിടിയിലായത്. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റസ്‌നയെ അറസ്റ്റ് ചെയ്തത്. യുവതി കവര്‍ച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് അറസ്റ്റിന് സഹായമായത്. വളരെ തന്ത്രപരമായാണ് റസ്‌ന ഓരോ കളവുകളും നടത്തിയിരുന്നത്. കുട്ടികളെയാണ് റസ്‌ന എപ്പോഴം ലക്ഷ്യം വച്ചിരുന്നത്. റസ്‌നയുടെ രീതികള്‍ ഇങ്ങനെ:
വിവാഹ വേദികളില്‍ ആരും സംശയിക്കാത്ത രീതിയില്‍ വളരെ നല്ല വസ്ത്രം ധരിച്ചാണ് യുവതി എത്തിയിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലുള്ള പെരുമാറ്റം കാഴ്ചവെച്ച് ഇവര്‍ പെട്ടെന്നുതന്നെ കുട്ടികളുമായി അടുപ്പമുണ്ടാക്കും. പിന്നീട് തിരക്കുകള്‍ക്കിടയില്‍ വച്ചാണ് ഇവര്‍ കുട്ടികളുടെ മാലയോ വളയോ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്യും. പലപ്പോഴും റസ്‌നയുടെ സഹായത്തിന് ബന്ധുക്കളും ഉണ്ടാവാറുണ്ട്. കൂടാതെ ഇതിനായി വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നിരവധിയിടങ്ങളില്‍ സമാന കവര്‍ച്ചയുണ്ടായ സാഹചര്യത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നിന്ന് അഞ്ചര പവന്‍ തട്ടിയെടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് റസ്നയെ പിടികൂടാന്‍ സഹായിച്ചത്. റസ്ന കവര്‍ന്ന സ്വര്‍ണം തലശേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ജില്ലയില്‍ മൂന്നിടങ്ങളിലെ കവര്‍ച്ചയില്‍ റസ്നയ്ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. നേരത്തേയും സമാന കുറ്റത്തിന് റസ്‌ന ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Post Your Comments