മേരീലാന്റ് : പിതാവ് പറഞ്ഞത് പ്രകാരം അടുത്തുളള ജെയിന് ഷോപ്പില്‍ നിന്ന് കാബേജ് വാങ്ങാന്‍ പോയതാണ് അമേരിക്കയിലെ മേരി ലാന്റിലെ താമസക്കാരിയായ വനേസാ വാര്‍ഡ്. അപ്രതീക്ഷിതമായാണ് വാര്‍ഡിന്റെ കണ്ണില്‍ അവിടുത്തെ പ്രമുഖ ലോട്ടറിയായ വിന് എ സ്പിന്‍ ഉടക്കുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല.ഒരു ഭാഗ്യ പരീക്ഷണമായേക്കാം എന്ന് വെച്ച് വാര്‍ഡ് ഒരു ലോട്ടറി അങ്ങ് വാങ്ങി. ശേഷം തിരികെ വീട്ടിലെത്തി വാങ്ങിയ കാബേജ് അച്ഛനെ ഏല്‍പ്പിച്ചു.
ആകാംക്ഷയോടെ കെെയ്യില്‍ കരുതിയ ലോട്ടറി ചുരണ്ടി നോക്കി. പിന്നീട് ഒരു ഞെട്ടലായിരുന്നു. ലോട്ടറി ടിക്കറ്റ് നല്കുന്ന ഭീമമായ തുകയായ 16.5 ലക്ഷം ($2,25,000 ) രൂപ തനിക്കാമെന്ന് അറിഞ്ഞ് വാര്‍ഡ് അല്‍പ്പനേരം തരിച്ച് നിന്നു. പിന്നീട് ആ സന്തോഷം പിതാവിനോടും പങ്ക് വെച്ചു.
അമേരിക്കയിലെ മേരി ലാന്റില്‍ ഒരു കുന്നിന് പ്രദേശത്താണ് വാര്‍ഡ് താമസിക്കുന്നത്. എന്തായാലും സമ്മാനതുക വളരെ ബുദ്ധിപരമായി വിനിയോഗിക്കാനാണ് വാര്‍ഡിന്റെ തീരുമാനം. സമ്മാനമായി കിട്ടുന്ന തുകയുടെ പകുതി വാര്‍ദ്ധക്യ കാലത്ത് പാരീസിലെ ഡിസ്നി വേല്ഡിലേക്ക് വിനോദയാത്ര പോകുന്നതിനായി നീക്കി വെച്ചിരിക്കുകയാണ് വാര്‍ഡ്.
Post Your Comments