ബെംഗുളൂരു: രാഹുല്‍ ഈശ്വര്‍ കര്‍ണാടക ശഹരിമലയിലെത്തുന്നു. അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂര്‍ അനന്ദഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന നാമജപ പ്രതിക്ഷേതയജ്ഞത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്.
ഈ പരിപാടിയില്‍ രാഹുല്‍ ഈശ്വറാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം 4.30 ന് പരിപാടി തുടങ്ങും. ഹിന്ദു പര കാര്യകര്‍ത്ത ചൈത്ര കുന്താപുര ഗോപിനാഥ് ബന്നേരി(കര്‍ണാടക ബിജെപി മലയാളി സെല്‍ സ്റ്റേറ്റ് കണ്‍വീനര്‍), വിജയന്‍ കോവിലകം(ചെയര്‍മാന്‍, എന്‍എസ്എസ് കര്‍ണാടക), കെ.ചന്ദ്രശേഖരന്‍, (എസ്എന്‍ഡിപി ,കര്‍ണാടക), കൈലാസ് ദേവ്(മണികണ്ഠ സംഘ് ചെയര്‍മാന്‍, കര്‍ണാടക), എസ്എഎസ്എസ് നാഷണല്‍ പ്രസിഡന്റ് ശേഖര്‍ ജി തുംകൂര്‍, എസ്എഎസ്എസ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് റോജ ഷണ്‍മുഖം,എസ്എഎസ്എസ് ബാംഗ്ലൂര്‍ ജില്ലാ പ്രസിഡന്റ് കൃഷ്ണപ്പാ ജി പ്രമോദ് മുത്താലിക് (ശ്രീരാമസേന കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് ) ബാലകൃഷ്ണ ഗുരുസ്വാമി (ആര്‍കെഎസ്)ജയറാം ഗുരുസ്വാമി, ഗോട്ടിക്കര ഗുരുസ്വാമി, യെല്‍ച്ചന ഹള്ളി ഗുരുസ്വാമി പത്മനാഭന്‍, കര്‍ണാടകയിലെ എല്ലാ എസ്എഎസ്എസ് അംഗങ്ങളും ബെംഗുളൂരുവിലെ എല്ലാ ക്ഷേത്രങ്ങളിലേയും ഗുരുസ്വാമിമാരും യജ്ഞത്തില്‍ പങ്കെടുക്കും.
Post Your Comments