തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലീന്‍ ചീറ്റ്. ഈ വിഷയത്തില്‍ രേഖാമൂലമുള്ള മറുപടി നല്‍കിയാണ് മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചിരിക്കുന്നത്. ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് യുക്തമായ തീരുമാനമെടുക്കാം. കേരളസര്‍വ്വീസ് റൂളില്‍ ഇതിന് വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ഡപ്യൂട്ടേഷന്‍ നിയമനത്തിന് വ്യവസ്ഥയുണ്ടോയെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് രേഖാമൂലം ഉന്നയിച്ച മറ്റ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.
Post Your Comments