Latest NewsIndiaInternational

സോഫ്റ്റ് ബാങ്ക് തലപ്പത്തേക്ക് ഇനി ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി

ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് ബാങ്കിന്റെ അമരത്ത് ഫെയ്‌സ് ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിര്‍ത്തിക റെഡി.ടെക്‌നോളജി കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം കോടി രൂപ) വിഷന്‍ ഫണ്ട് കൈകാര്യം ചെയ്യാനാണ് കിര്‍ത്തികയെ നിയമിച്ചിരിക്കുന്നത്. മാനേജിംഗ് പാര്‍ട്ട്ണര്‍ തലത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമത്തിലാണ് വിഷന്‍ ഫണ്ട് ഹെഡ് രാജീവ് മിശ്ര. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ആണ് സോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു വര്‍ഷം 50 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കും.

47 കാരിയായ ഈ തമിഴ്‌നാട് സ്വദേശി 2010ല്‍ ആണ് ഫെയ്‌സ്ബുക്കില്‍ എത്തുന്നത്. അന്ന് കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കിര്‍ത്തികയായിരുന്നു. 2016 വരെ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യ എം.ഡിയായി പ്രവര്‍ത്തിച്ച ശേഷം അമേരിക്കയിലേക്ക് പോയി. രണ്ട് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു.സിലിക്കണ്‍ ഗ്രാഫിക്‌സ്, മോട്ടോറോള തുടങ്ങിയ കമ്പനികളുമായി റെഡ്ഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിലിക്കണ്‍ ഗ്രാഫിക്‌സിലെ തന്റെ കാലഘട്ടത്തില്‍, എന്‍ജിനീയറിംഗിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറായിരുന്നു,സോഫ്റ്റ് ബാങ്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിന്റെ പാട്‌നര്‍ എന്ന നിലയിലായിരിക്കും കിര്‍ത്തിക പ്രവര്‍ത്തിക്കുക.സ്റ്റാന്‍ ഫഡ് ബിസിനസ് സ്‌കൂളിന്റെ മാനേജ്‌മെന്റ് ബോര്‍ഡ് അധ്യക്ഷകൂടിയാണ് കഴിഞ്ഞ നാലു വര്‍ഷമായി കിര്‍ത്തിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button