കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസമേകാന്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍. സ്ത്രീകളില്‍ സ്വാഭാവികമായി ഗര്‍ഭധാരണം സാധിക്കാതെ വരുകയും മറ്റ് സാങ്കേതിക സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയില്‍ നടത്തുന്ന ബീജസങ്കലനത്തിനാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്.
ഐ.വി.എഫില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോര്‍മോണുകള്‍ കൃത്യമായി നിയന്ത്രിക്കുന്നു. അതോടെ സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെയും കൃത്രിമമായി നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇങ്ങനെ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന കോശങ്ങളുമായി ബീജസങ്കലനം നടത്തുകയും ശേഷം ഇതിനെ ഗര്‍ഭധാരണം ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്യുകയാണ് ഈ പ്രക്രിയയിലൂടെ ചെയ്യുന്നത്. റോബേട്ട് ജി. എഡ്വേഡ്സ് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കണ്ടെത്തലിന് 2010ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
Post Your Comments