വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഷേക്ക് ആണ് ഓട്സ് മില്‍ക്ക് ഷേക്ക് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആരോഗ്യപ്രദവും രുചികരവുമാണ് ഈ ഷേക്ക്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് അരകപ്പ്
പാല്‍ 1 കപ്പ്
ഈന്തപ്പഴം 5 എണ്ണം
ക്രീം 2 സ്പൂണ്‍
പഞ്ചസാര 3 വലിയ സ്പൂണ്‍
ചോക്കോചിപ്സ് 1 സ്പൂണ്‍
ഇനി ഓട്സ് മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്ന രീതി
ഓട്സ് നന്നായി കൈകൊണ്ടോ സ്പൂണ്‍ ഉപയോഗിച്ചോ പൊടിക്കുക. അതിനുശേഷം ഇതില്‍ കുറച്ചു പാല്‍ ചേര്‍ത്ത് അല്‍പനേരം വെയ്ക്കുക. പിന്നീട് ഈന്തപ്പഴം കുറച്ചു പാല്‍ കൂടി ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പൊടിച്ചുവെച്ചിരിക്കുന്ന ഓട്സ് പാല്‍ മിശ്രിതവും പഞ്ചസാരയും നന്നായി മിക്സ് ചെയ്യണം. അടുത്തതായി മിശ്രിതത്തില്‍ ക്രീമും ചോക്കോചിപ്സും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിക്കുക. രുചിയുള്ള ഓട്സ് മില്‍ക്ക് ഷേക്ക് വിളമ്പാന്‍ തയ്യാറായി കഴിഞ്ഞു.
Post Your Comments