KeralaLatest News

ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ ;ഗീതുവിനെ തേടിയെത്തിയത് അഭിമാനകരമായ പുരസ്കാരം

തിരുവനന്തപുരം :  തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേസ് ഹൈട്ടക് എന്ന കമ്പനിയുടെ സാരഥിയായ 23 കാരിയായ ഗീതു ശിവകുമാറിനെ തേടി അഭിമാനകരമായ പുരസ്കാരമെത്തി. മികച്ച വനിതാ സംരംഭകക്കുള്ള ഈ വര്‍ഷത്തെ ഇന്നോവേഷന്‍ എക്‌സ്‌പെഡിഷന്‍റെ പുരസ്കാരമാണ് ഗീതുവിനെ തേടിയെത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി സിഇഒ എന്ന സ്ഥാനവും ഗീതുവിന് സ്വന്തമായിട്ടുണ്ട്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി അവാര്‍ഡ് സമ്മാനിച്ചു.

ഇരുപത്തിമൂന്നാം വയസിലാണ് ഗീതു പേസ് ഹൈട്ടക് എന്ന സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് മലേഷ്യ, ശ്രീലങ്ക, ദുബായ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വമ്പന്‍ കമ്പനികളുമായി ബിസിനസ് കരാറുകള്‍ നേടിയെടുത്ത  പേസ് ഹൈട്ടക് സര്‍വീസ് സെക്ടറില്‍ വന്‍ കുതിച്ചു  ചാട്ടമാണ്  ചുരുങ്ങിയ കാലംകൊണ്ട് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button