കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പോലീസ്. കേസ് പുറത്ത് വരുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിദേശത്തേക്ക് കടന്നത്. പാപ്പിനിശേരിയിലെ ഷില്‍ഗേഷ്, പഴയങ്ങാടിയിലെ ഷിനു, മാട്ടൂല്‍ ഹൈസ്‌കൂളിനടുത്ത മന്നൂസ് മുസ്തഫ എന്നിവരാണ് മുങ്ങിയ പ്രതികൾ.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. കോള്‍മൊട്ടയില്‍ വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതികളാണ് വിദേശത്തേയ്ക്ക് കടന്നത്. ഇവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. കേസിൽ പോലീസ് ഇതുവരെ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പടെ 15 പേരെ പിടികൂടിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജുകളിലും എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വ്യാജ ഫേസ്‌ബുക്ക് ഐഡിയിലൂടെയാണ് പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ച് സഹോദരനില്‍ നിന്നും പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.
Post Your Comments